
പനച്ചിക്കാട് ദക്ഷിണമൂകാംബികയിലെ നവരാത്രി മഹോത്സവം 2025 സെപ്റ്റംബര്‍ 18 മുതൽ ഒക്ടോബർ 2 വരെ ആഘോഷിക്കുകയാണ് (1201 കന്നി – 2 മുതൽ 16 വരെ). സാരസ്വത വീണയിലെ സപ്തസ്വരങ്ങളെക്കൊണ്ട് ശ്രവണസുന്ദരങ്ങളായ സംഗീതവും, സംഗീതത്തിന്റെ അകമ്പടിയോടെ നൃത്തവും, കഥകളിയും തുടങ്ങി ക്ഷേത്രകലകളുടെയും ആരാധനയുടെയും അനുഷ്ഠാനങ്ങളുടെയും 15 ദിനരാത്രങ്ങൾ സമാഗതമായിരിക്കുന്നു.കലോപാസകരുടെ എണ്ണത്തിലുള്ള വർദ്ധകണക്കിലെടുത്ത് 4 ദിവസംകൂടി ഉത്സവദിനം വർദ്ധിപ്പിക്കുവാൻ ദേവസ്വം തീരുമാനിച്ചതിനാൽ1800 ൽപ്പരം കലാകാരന്മാരാൽ കലാമണ്ഡപം സമ്പുഷ്ടമാകുന്നു.